ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും മറ്റ് 16 പേരുടെയും കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ ഒമ്പത് വരെയാണ് കസ്റ്റഡി നീട്ടിയത്. ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളേയും ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
പോലീസ് നൽകിയ റിമാൻഡ് അപേക്ഷയെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റാൻ 24-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ചൊവ്വാഴ്ച അനുമതി നൽകിയിരുന്നു. ബെംഗളൂരു ജയിലിൽ നടന് വിഐപി പരിഗണന ലഭിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
കൊലപാതകക്കേസിലെ കൂട്ടുപ്രതികളെ സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് മാറ്റാനും കോടതി അനുമതി നൽകിയിട്ടുണ്ട്. പ്രതികളായ പവൻ, രാഘവേന്ദ്ര, നന്ദീഷ് എന്നിവരെ മൈസൂരു ജയിലിലേക്കും, ജഗദീഷ്, ലക്ഷ്മണ എന്നിവരെ ശിവമൊഗ ജയിലിലേക്കും, ധനരാജിനെ ധാർവാഡ് ജയിലിലേക്കും, വിനയ് വിജയപുര ജയിലിലേക്കും, നാഗരാജിനെ കലബുർഗി ജയിലിലേക്കും, പ്രദോഷിനെ ബെളഗാവി ജയിലിലേക്കും മാറ്റാനാണ് കോടതി ഉത്തരവ്.
മൂന്ന് പ്രതികളായ പവിത്ര ഗൗഡ, അനുകുമാർ, ദീപക് എന്നിവർ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തുടരും. രവി, കാർത്തിക്, നിഖിൽ, കേശവമൂർത്തി എന്നീ നാല് പ്രതികളെ നേരത്തെ തുമകുരു ജയിലിലേക്ക് മാറ്റിയിരുന്നു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru court extends judicial custody of Darshan & other accused till September 9
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…