ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ നൽകിയ ജാമ്യഹർജിയിൽ കോടതി വിധി നാളെ. ഹർജിയിൽ ചൊവ്വാഴ്ച വാദം കേട്ട കർണാടക ഹൈക്കോടതി വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടൻ ജാമ്യാപേക്ഷ നൽകിയത്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുണ്ടെന്നും, ഇതിനായി ഇടക്കാല ജാമ്യം ആവശ്യമാണെന്നും ഹർജിയിൽ ദർശൻ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ബെംഗളൂരുവിലെ പ്രത്യേക കോടതി ദർശന്റെ ജാമ്യഹർജി തള്ളിയിരുന്നു. ഇതേതുടർന്നാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കാൻ യാതൊരു ഇളവും കേസിൽ കാണുന്നില്ലെന്നും, ദർശനും സുഹൃത്ത് പവിത്ര ഗൗഡയും മറ്റുള്ളവരും ചേർന്ന് നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്നും പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു.
ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തെരുവ് നായകള്‍ അഴുക്കുചാലിൽ നിന്ന് മൃതദേഹം കടിച്ചുപറിക്കുന്നത് വഴിയാത്രക്കാർ കണ്ട് പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ ദർശൻ ഉൾപ്പെടെ 19 പേരാണ് അറസ്റ്റിലായത്. ജാമ്യം ലഭിക്കാൻ പലതവണ ദർശൻ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല. കേസ് ഗൗരവമേറിയതാണെന്നും, ജാമ്യം അനുവദിച്ചാൽ നടൻ സാക്ഷികളെ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Karnataka High Court to pronounce order on Darshan interim bail plea on Wednesday
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…