ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതിന് അടുത്ത വാദം കേൾക്കും. ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ജാമ്യാപേക്ഷയിൽ ദർശൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) പ്രസന്നകുമാർ പറഞ്ഞു.
പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ദർശന് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് പ്രതിഭാഗം വാദിച്ചു. നിലവിൽ ശസ്ത്രക്രിയയ്ക്ക് പകരം ഫിസിയോതെറാപ്പി നൽകുന്നുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമല്ലെന്നും വ്യക്തമാണെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
അതിക്രൂരമായാണ് രേണുകസ്വാമി കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ ക്രൂരതയും പുറത്തുവന്നിരുന്നു. രേണുകസ്വാമി കൂപ്പുകൈകളോടെ അപേക്ഷിക്കുന്ന ഫോട്ടോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ ദർശന്റെ അപേക്ഷ പരിഗണിക്കരുതെന്ന് എസ്പിപി വാദിച്ചു. ഹർജിയിൽ ഡിസംബർ ഒമ്പതിന് ഉച്ചയ്ക്ക് 2.30 ന് വാദം തുടരും.
TAGS: KARNATAKA | HIGH COURT
SUMMARY: Renukaswamy Murder Case, Bail hearing for accused Darshan postponed to Dec 9
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…