ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രീം കോടതി. നടൻ ദർശൻ തോഗുദീപ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ, അനു കുമാർ, ജഗദീഷ്, ലക്ഷ്‌മൺ, വിനയ്, പ്രദോഷ് എസ്. റാവു, നാഗരാജു എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
നാലാഴ്ചയ്‌ക്കകം മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഇതിനിടെ ഇവരുടെ ജാമ്യം റദ്ദാക്കാനും കോടതി വിസമ്മതിച്ചു. ശസ്ത്രക്രിയക്ക് വിധേയനാകാൻ ദർശന് ഇടക്കാല ജാമ്യം നൽകിയ കർണാടക ഹൈക്കോടതി, പിന്നീടത് സ്ഥിരജാമ്യമാക്കി ഉത്തരവിട്ടിരുന്നു.
ഇതിന് പുറകെ കേസിലെ മറ്റ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. തുടർന്നാണ് സംസ്ഥാന സർക്കാരും, അന്വേഷണ സംഘവും ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ചാണ് ദർശനും കൂട്ടരും ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.
2024 ജൂൺ ഒൻപതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരുവിൽ കണ്ടെത്തിയത്. ജൂൺ 11-ന് ദർശനും പവിത്ര ഗൗഡയും അറസ്റ്റിലായിരുന്നു. 17 പേരാണ് കേസിൽ പ്രതികൾ.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Renukaswamy Murder Case
Supreme Court Issues Notice To Actor Darshan, Others In Renukaswamy Murder Case
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…
തിരുവനന്തപുരം: പാചകവാതകവുമായി വന്ന ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി.തെങ്കാശി പാതയിൽ ചുള്ളിമാനൂരിനു സമീപമുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്തെ…
ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…