ബെംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നഡ സിനിമ താരം ദർശൻ തോഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച വൈകിട്ട് അന്വേഷണസംഘം വിജയലക്ഷ്മിയെ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ദർശന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നോ, സംഭവത്തെക്കുറിച്ച് വല്ലതും പറഞ്ഞിരുന്നോ എന്ന് വിജയലക്ഷ്മിയോട് പോലീസ് ചോദിച്ചു.
ദർശൻ ഉപയോഗിച്ച ഷൂവും വസ്ത്രങ്ങളും സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വിജയലക്ഷ്മിയെ സാക്ഷിയാക്കാനാണ് സാധ്യത.
രേണുകസ്വാമിയെ കൊലപ്പെടുത്തി ഷെഡിലേക്ക് പോകുമ്പോൾ ദർശൻ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്ലാറ്റിൽ ഉപേക്ഷിച്ചതായാണ് വിവരം. ഇതിനെ തുടർന്നാണ് ഭാര്യയെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. ഇവ കേസിലെ നിർണായകമായ തെളിവുകളാണെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ രേണുകസ്വാമിയുടെ മൃതദേഹം ഉപേക്ഷിക്കാൻ കൊലയാളികൾക്ക് പണം നൽകിയതായി ദർശൻ കുറ്റസമ്മതം നടത്തി. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദർശൻ കൂട്ടാളികൾക്ക് കൊടുക്കാനായി പണം നൽകിയതെന്നും പോലീസ് പറഞ്ഞു. കേസിൽ ദർശനും സുഹൃത്ത് നടി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.
TAGS: BENGALURU UPDATES| DARSHAN THOOGUDEEPA
SUMMARY: DArshans wife vijayalakshmi questioned by police on renukaswamy murder case
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…