Categories: KARNATAKATOP NEWS

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി. ഹർജി ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കുമെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. ദർശന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി. വി. നാഗേഷ് ആണ് ഹാജരായത്. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പൊരുത്തക്കേടുകൾ നാഗേഷ് കോടതിയിൽ ചൂണ്ടിക്കാട്ടി. പോലീസ് വ്യാജതെളിവുണ്ടാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ദർശനെ ബെള്ളാരി ജയിലിൽ നിന്നും, പവിത്ര ഗൗഡയെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി വാദം കേൾക്കാൻ ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ദർശനെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ അറേബ്യൻ നൈറ്റ്‌സ് കഥയ്ക്ക് സമാനമാണെന്നും നാഗേഷ് പറഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസിൽ ദർശനെ പ്രതി ചേർത്തതെന്നും, ജാമ്യം ലഭിക്കാൻ എല്ലാ അർഹതയും നടന് ഉണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.

തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നാഗേഷ് വ്യക്തമാക്കി. മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ വിധി പറയില്ല. മരിച്ച രേണുകസ്വാമിയുടെ ശരീരത്തിൽ ഏറ്റവുമധികം മുറിവുകൾ ഉണ്ടായത് നായ്ക്കളുടെ കടി കാരണമാണ്. അവയെ ദർശൻ വരുത്തിയ മുറിവുകളായി ചിത്രീകരിക്കുകയാണ് പോലീസ് ചെയ്തിട്ടുള്ളത്. തെളിവ് ശേഖരണത്തിലും സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പോലീസ് പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Renukaswamy Murder Case, Bail plea of actor Darshan postponed again

Savre Digital

Recent Posts

ഇന്ത്യയ്ക്ക് വ്യോമപാത അടച്ചു; പാകിസ്ഥാന് കോടികളുടെ നഷ്ടം

കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…

2 hours ago

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…

2 hours ago

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…

3 hours ago

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…

4 hours ago

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…

5 hours ago

‘സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല’: വിജയ് ബാബു

തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…

5 hours ago