ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയ്ക്ക് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന് അനുമതി നൽകി കർണാടക ഹൈക്കോടതി. സുപ്രീം കോടതിയും ഇതേ കേസ് പരിഗണിക്കുന്നതിനാൽ, ദർശന് ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകണമെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദർശൻ ജാമ്യം ആവശ്യപ്പെട്ടതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രസന്ന കുമാർ വ്യക്തമാക്കി.
നേരത്തെ, ദർശന് ബെംഗളൂരുവിന് പുറത്തേക്കോ സെഷൻസ് കോടതി പരിധിക്ക് പുറത്തേക്കോ പോകാൻ അനുവാദമില്ലായിരുന്നു. ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മലിനജല കനാലിൽ തള്ളിയെന്ന കേസിൽ കഴിഞ്ഞ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ഇയാൾക്കൊപ്പം സുഹൃത്തും നടിയുമായ പവിത്ര ഗൗഡ, മറ്റ് 15 പേരും അറസ്റ്റിലായിരുന്നു. തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിലാണ് നടന് കോടതി ജാമ്യം അനുവദിച്ചത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Accused Darshan Thoogudeepa allowed to travel across India as Karnataka HC eases bail conditions
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…