ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡയിലെ പ്രശസ്ത ഹാസ്യതാരം ചിക്കണ്ണയേയും ചോദ്യം ചെയ്യും. ചിക്കണ്ണ കേസിൽ സാക്ഷിയായേക്കുമെന്നും വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് ചിക്കണ്ണയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ജൂൺ എട്ടിന് രേണുകാസ്വാമിയെ ദർശന്റെ ആരാധകർ തട്ടിക്കൊണ്ടുവന്നപ്പോൾ സൂപ്പർതാരത്തിനൊപ്പം ചിക്കണ്ണയും ഉണ്ടായിരുന്നതായാണ് വിവരം.
രേണുകാസ്വാമിയെ മർദിക്കാനായി ആർആർ നഗറിലെ ഷെഡ്ഡിലേക്ക് കൊണ്ടുപോകുമ്പോൾ ദർശനും ചിക്കണ്ണയും നഗരത്തിലെ പബ്ബിൽ ആഘോഷത്തിലായിരുന്നുവെന്നാണ് വിവരം. ഇവിടെ നിന്നും രേണുകാസ്വാമിയെ മർദിച്ച് അവശനാക്കിയിട്ടിരുന്ന ഷെഡ്ഡിലേക്കാണ് ദർശൻ പോയത്. പിന്നീട് ദർശൻ തിരികെ പബ്ബിലേക്കുതന്നെ പോയി. കേസന്വേഷണത്തിന്റെ ഭാഗമായി ദർശനേയും ചിക്കണ്ണയേയും ഈ പബ്ബിലേക്കെത്തിച്ച് അന്നത്തെ സംഭവങ്ങൾ പുനരാവിഷ്കരിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
19 പേരെയാണ് ഇതുവരെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി കൊലചെയ്യപ്പെട്ടത്. കേസിൽ കന്നഡ നടി പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. നടൻ ദർശൻ രണ്ടാം പ്രതിയാണ്.
TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: Actor chikkanna to be questioned in renukaswamy murder case
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…
ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…