Categories: KARNATAKATOP NEWS

രേണുകസ്വാമി സമൂഹത്തിന് ആപത്തായിരുന്നുവെന്ന് നടൻ ദർശൻ തോഗുദീപ

ബെംഗളൂരു: രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് കന്നഡ നടന്‍ ദര്‍ശന്‍ തോഗുദീപ. നടി പവിത്രയെ കൂടാതെ മറ്റ് പല സ്ത്രീകള്‍ക്കും രേണുകസ്വാമി നഗ്നചിത്രങ്ങള്‍ അയച്ചതായും ദർശൻ പറഞ്ഞു. അഭിഭാഷകനായ നാഗേഷ് മുഖേനയാണ് ദര്‍ശന്‍ ഇക്കാര്യം കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്.

രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അനുവദിച്ച ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ദർശൻ ഇക്കാര്യങ്ങൾ പറഞ്ഞത്. രേണുകസ്വാമി സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കാത്ത ആളാണെന്ന് ദര്‍ശന് ചൂണ്ടിക്കാട്ടി. പവിത്രയ്ക്ക് പുറമേ മറ്റ് സ്ത്രീകള്‍ക്കും ഇയാള്‍ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ദർശന്റെ അഭിഭാഷകൻ പറഞ്ഞു. കേസിൽ തുടർവാദം നവംബർ 28ന് നടക്കും.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ദര്‍ശന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചികിത്സയ്ക്കായി ആറാഴ്ചത്തെ ജാമ്യമായിരുന്നു അനുവദിച്ചത്. ഇരുകാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഇതിന് പരിഹാരമായി ഓപ്പറേഷന്‍ നടത്തേണ്ടതുണ്ടെന്നുമാണ് ദര്‍ശന്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്‌പോര്‍ട്ടും സമര്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍ കോടതി ദര്‍ശന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Renukaswamy menace to society, actor Darshan tells Karnataka High Court

 

Savre Digital

Recent Posts

പാലക്കാട് നിപ ബാധിതയുടെ ബന്ധുവായ കുട്ടിയ്ക്കും പനി

പാലക്കാട്‌: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…

1 hour ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.…

2 hours ago

മെഡിക്കല്‍ കോളേജ് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.…

3 hours ago

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് ഹൈക്കോടതി ജഡ്ജി കാണും

കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി…

3 hours ago

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ബിഹാറിലെ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാല്‍ ഗംഗെ വെടിയേറ്റ് മരിച്ചു. പാട്‌നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രി…

4 hours ago

ഫന്റാസ്റ്റിക് ഫോർ താരം ജൂലിയൻ മക്മഹോൻ അന്തരിച്ചു

ഫ്‌ളോറിഡ: പ്രശസ്ത ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. ഫന്റാസ്റ്റിക് ഫോര്‍,…

5 hours ago