ബെംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ കന്നഡ സൂപ്പര്‍താരം ദര്ശന് തുഗുദീപ അറസ്റ്റില്‍. മൈസൂരുവിലെ ഫാം ഹൗസില്‍ നിന്ന് ബെംഗളൂരു സിറ്റി പോലീസാണ് ചൊവ്വാഴ്ച ദര്‍ശനെ അറസ്റ്റ് ചെയ്തത്. ദര്‍ശനൊപ്പം മറ്റ് 9 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
താനുമായി അടുപ്പമുള്ള ഒരു നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്നാരോപിച്ച് രേണുകാ സ്വാമിക്ക് ദര്‍ശന്റെ താമസസ്ഥലത്തുവെച്ച് മര്‍ദ്ദനമേറ്റിരുന്നതായി ചിലര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച കാമാക്ഷി പാളയത്ത് ഒരു പാലത്തിന് കീഴില്‍ നിന്നും നായ ഭക്ഷിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. സമീപത്തെ ഒരു അപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനാണ് പോലീസിനെ വിവരം വിളിച്ചു പറഞ്ഞത്.
തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ഷോപ്പ് ജീവനക്കാരനായ രേണുകാസ്വാമി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും അറസ്റ്റുകളിലുമാണ് കൊലപാതകത്തില്‍ ദര്‍ശന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ടതും അറസ്റ്റ് ചെയ്തതും.
ദര്‍ശന്റെ സാന്നിദ്ധ്യത്തില്‍ അക്രമിസംഘം ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ മര്‍ദ്ദിച്ച കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അതിന് ശേഷം മൃതദേഹം പാലത്തിനടിയില്‍ സംസ്ക്കരിച്ചു. ഒരുമാസം മുമ്പ് നടന്ന സംഭവത്തില്‍ ഒരു കന്നഡ നടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നും പോലീസ് പറയുന്നു. നടിയ്ക്ക് രേണുകാസ്വാമി ചില അശ്ളീല സന്ദേശം അയച്ചിരുന്നതായും ഇതിന്റെ പേരിലാണ് ദര്‍ശനും കൂട്ടുകാരും ചേര്‍ന്ന് രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട നടിയുമായി ദര്ശന് ബന്ധമുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കന്നഡ നടന് ദര്‍ശന്റെ ഭാര്യ വിജയ ലക്ഷ്മി തന്റെ വിവാദ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ പേരില്‍ നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
TAGS: KARNATAKA | LATEST NEWS | DARSHAN THOOGUDEEPA
KEYWORDS: Renuka Swamy murder case: Kannada actor Darshan arrested
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…