ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്‌ടമായ രേവതിയുടെ കുടുംബത്തിന് സഹായഹസ്‌തവുമായി ചിത്രത്തിന്റെ നിർമ്മാതാക്കൾ. രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. നിർമ്മാതാവ് നവീൻ യെർനേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു. കിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രേവതിയുടെ മകൻ ശ്രീതേജിനെ സന്ദർശിച്ച മന്ത്രി കൊമതി റെഡ്ഡിക്കൊപ്പം നവീൻ യെർനേനിയുമുണ്ടായിരുന്നു. ഇവിടെ വച്ചാണ് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്‌കറിന് ചെക്ക് കൈമാറിയത്.
നേരത്തെ ഈ കുടുംബത്തെ സഹായിക്കാൻ അല്ലു അർജുൻ 25 ലക്ഷം രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. കൂടാതെ സംവിധായകൻ സുകുമാറും ഭാര്യ തബിതയും 5 ലക്ഷം രൂപ സംഭാവന ചെയ്‌തിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ അല്ലു അർജുന്റെ വീടിന് നൽകിയിരുന്ന സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ തെലങ്കാന പോലീസ് അല്ലുവിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
<br>
TAGS : PUSHPA-2 MOVIE
SUMMARY : Pushpa 2 makers give Rs 50 lakh to Revathi’s family
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…
ബെംഗളൂരു: കലാവേദിയുടെ പുതുവർഷാഘോഷം 11ന് വൈകിട്ട് 6.30 മുതല്‍ ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കും. ഫാ.ഷിന്റോ…