റജികുമാർ, എം.കെ. നൗഷാദ്, സി കുഞ്ഞപ്പൻ, ഫിലിപ്പ് കെ ജോർജ്
ബെംഗളൂരു: പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയിലേക്ക് കർണാടകയിൽ നിന്നും ഇത്തവണ 5 പേരെ തിരഞ്ഞെടുത്തു. ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഓൾ ഇന്ത്യ കെ.എം.സി.സി. ദേശീയ പ്രസിഡണ്ട് എം.കെ. നൗഷാദ്, സി.പി.എ.സി പ്രസിഡണ്ട് സി കുഞ്ഞപ്പൻ, കല ബെംഗളൂരു ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, ഐ.ടി. ഉദ്യോഗസ്ഥനും ജൂനിയർ ചേംബര്‍ ഇൻറർനാഷണൽ ദേശീയ കോഡിനേറ്ററുമായ എൽദോ ചിറക്കച്ചാലിൽ (എൽദോ ബേബി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ചെങ്ങന്നൂർ വെന്മണി സ്വദേശിയാണ് റജികുമാർ. 28 വർഷമായി ബെംഗളൂരുവിലാണ് താമസം. ഐ ടി. മാനേജ്മെൻ്റ് കൺസൽട്ടായി പ്രവർത്തിക്കുന്നു. 2008 മുതല്‍ ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറിയാണ്.
കണ്ണൂർ അഞ്ചരക്കണ്ടി പാളയ സ്വദേശിയായ എം.കെ. നൗഷാദ് ഓൾ ഇന്ത്യ കെ.എം സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി, ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. കർണാടകയുടെ ജനറൽ കൺവീനറുമാണ്. കഴിഞ്ഞ 39 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം.
എറണാകുളം നെടുങ്ങാട് സ്വദേശിയായ സി. കുഞ്ഞപ്പൻ 50 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം. സാഹിത്യ സാംസ്കാരിക സംഘടനയായ സി.പി.എ.സിയുടെ സ്ഥാപകാംഗവും നിലവിലെ പ്രസിഡണ്ടുമാണ്. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഉപദേശക സമിതി അംഗവും ദൂരവാണി കേരള സമാജം സാഹിത്യ വിഭാഗം കൺവീനറുമാണ്. ലോക കേരള സഭയിലേക്ക് നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
ഫിലിപ്പ് കെ ജോർജ് രണ്ടാം തവണയാണ് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുന്നത്. ബെംഗളൂരുവിലെ ഇടത് സാംസ്കാരിക സംഘടനയായ കല വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ഫിലിപ്പ്. ഒമ്പത് വര്‍ഷത്തോളം ബാംഗ്ലൂർ കേരള സമാജം പീനിയ സോണ്‍ ഭാരവാഹിയായിരുന്നു. ബെംഗളൂരുവിൽ ടെക്സ്റ്റയിൽസ് ഗാർമെൻ്റ്സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. പത്തനംതിട്ട സീതത്തോട് സ്വദേശിയാണ്. 27 വർഷമായി ബെംഗളൂരുവിലാണ് താമസം.
സാമൂഹിക പ്രവർത്തകന്‍ കൂടിയായ എൽദോ ചിറക്കച്ചാലിൽ ബെംഗളൂരു ഇൻഫോസിസിൽ ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ആണ് സ്വദേശം.
ജൂൺ 13,14,15 തീയതികളിൽ തിരുവനന്തപുരത്ത്, നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന നാലാമത് ലോക കേരള സഭ സമ്മേളനത്തിലേക്കുള്ള ക്ഷണപത്രം ലഭിച്ചതായി ഇവർ അറിയിച്ചു. രണ്ട് വർഷമാണ് അംഗത്വ കാലാവധി.
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…