മോസ്കോ: റഷ്യയിലെ കസാൻ നഗരത്തിൽ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ 9/11 ആക്രമണത്തെ ഓർമിപ്പിക്കും വിധത്തില്‍ ഞെട്ടിക്കുന്ന ഡ്രോൺ ആക്രമണം. സീരിയൽ ഡ്രോൺ (യുഎവി) ആണ് നഗരത്തിലെ മൂന്ന് കൂറ്റൻ ബഹുനില കെട്ടിടത്തിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ, തങ്ങൾ ഒരു ഡ്രോൺ നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യയിലെ അഞ്ചാമത്തെ വലിയ നഗരമാണ് കസാൻ.
കസാനിലെ ബഹുനില കെട്ടിടങ്ങൾക്ക് നേരെ യുഎവി ആക്രമണം നടത്തിയതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിവിധ ദിശകളിൽ നിന്ന് വരുന്ന ഡ്രോണുകൾ (UAV) വായുവിൽ കെട്ടിടങ്ങളുമായി കൂട്ടിയിടിക്കുന്നത് വ്യക്തമായി കാണാം.
പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് ആളപായമില്ല. എങ്കിലും, ആക്രമണത്തെ തുടർന്ന് തീ ആളിപ്പടരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വ്യാവസായിക സംരംഭങ്ങളിലെ എല്ലാ തൊഴിലാളികളെയും ഒഴിപ്പിക്കുകയും താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തു. കസാൻ വിമാനത്താവളം താൽക്കാലികമായി അടച്ചു. ചില സ്കൂളുകളും അടച്ചു.
അതേസമയം യുക്രൈനാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ഡ്രോൺ ആക്രമണം നടത്തിയത് യുക്രൈൻ ആണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
<BR>
TAGS : RUSSIA | DRONE ATTACK
SUMMARY : Attacks on buildings in Russia; Similar to 9/11, Russia says Ukraine is behind it
തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…
ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…
കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…