കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമിച്ചെന്ന് ആരോപിച്ച് വിച്ഛേദിച്ച വീട്ടിലെ വൈദ്യുതി കണക്ഷന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പുനസ്ഥാപിച്ചു. ഉള്ളാട്ടില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെ.എസ്.ഇ.ബി. പുനസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
കെഎസ്ഇബി എംഡിയുടെ നിര്‍ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കൊടുവിലാണ് വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവുണ്ടായതും വൈദ്യുതി വിച്ഛേദിച്ചതും.
സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടം മുഴുവൻ ഈടാക്കുമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞു. പിന്നാലെ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്താൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. തുടർന്നാണ് രാത്രി ജീവനക്കാരെത്തി പുനഃസ്ഥാപിച്ചത്.<BR>
TAGS : KSEB
SUMMARY : KSEB restored electricity connection to Razak’s house
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…