ബെംഗളൂരു: മീശയും താടിയും വെച്ചതിന് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. ബെംഗളൂരു കൃപാനിധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലാണ് സംഭവം. ഏവിയേഷൻ വിദ്യാർഥിയായ ഗൗതമിനാണ് മർദനമേറ്റത്. സംഭവത്തിൽ സീനിയർ വിദ്യാർഥികളായ സേവ്യർ ഐസക്, വിഷ്ണു, ശരത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഏപ്രിലിൽ കോളേജിൽ ചേരുമ്പോൾ ഇരയായ ഗൗതമിനോട് താടി വടിക്കാൻ സേവ്യർ ഐസക്, വിഷ്ണു, ശരത് എന്നിവർ ആവശ്യപ്പെട്ടിരുന്നു. പലതവണ ഇതേ കാര്യം ഇവർ ഗൗതമിനോട് ആവശ്യപ്പെട്ടിരുന്നു. ഗൗതം വിസമ്മതിച്ചതോടെ സീനിയേഴ്‌സ് സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച സീനിയർ വിദ്യാർഥികൾ ഗൗതമിനെ ഹദോസിദ്ദപുരയിലെ പള്ളിയിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗതമിൻ്റെ തോളെല്ലിന് പൊട്ടലുണ്ട്. ഗൗതമിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗൗതമിനെയും, വീട്ടുകാരെയും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന് സിറ്റി പോലീസ് പറഞ്ഞു.
TAGS: BENGALURU | RAGGING
SUMMARY: Bengaluru student attacked by seniors for not shaving his beard, 3 booked for ragging
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…