പാലക്കാട്: പാലക്കാട് കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് നഗരസഭ. തിരക്കിനിടെ കാണികള്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ തകർത്തു. പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് അറിയിച്ചു.
ഇന്നലെ പാലക്കാട് കോട്ടമൈതാനത്ത് വേടൻ്റെ പാട്ട് കേള്‍ക്കാനും കാണാനും എത്തിയത് പതിനായിരങ്ങളായിരുന്നു. തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ പൊലീസിന് പല തവണ ലാത്തിയെടുക്കേണ്ടി വന്നു. ഇതിനിടയില്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കോട്ട മൈതാനത്ത് സൗന്ദര്യവല്‍ക്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബെഞ്ചുകളും. മാലിന്യങ്ങള്‍ നിക്ഷേപിക്കാൻ വെച്ച ഡെസ്റ്റ് ബിനുകളും തകർന്നു.
TAGS : LATEST NEWS
SUMMARY : Damage caused during rapper Vedan’s event; Palakkad Municipality says it will collect compensation
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…