ബെംഗളൂരു : റായ്ചൂരുവിലെ ഹട്ടി സ്വർണഖനിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അഞ്ച് തൊഴിലാളികൾക്ക് സാരമായി പരുക്കേറ്റു. തൊഴിലാളിയായ മൗനേഷ് (48) ആണ് മരിച്ചത്. ശിവരാജ് വീരപ്പണ്ണ, പരുശ്രം ഹനസന്ന, ബുഡെപ്പ ഹനുമന്ത്, രംഗസ്വാമി വെങ്കിടേഷ്, ഹനുമന്ത്രയ മദീനാപൂർ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച പുലർച്ചെ 3.30-ഓടെയായിരുന്നു അപകടം. ഭൂനിരപ്പില്‍ നിന്നും നിന്ന് 2000 അടി താഴെയായി തൊഴിലാളികൾ പ്രവർത്തിക്കുന്ന ആഴത്തിലുള്ള ഭൂഗർഭ യൂണിറ്റായ മല്ലപ്പ ഷാഫ്റ്റ് എന്നറിയപ്പെടുന്ന യൂണിറ്റ് 3 ലെ രാത്രി ഷിഫ്റ്റിനിടെ പുലർച്ചെ 3 മണിയോടെയാണ് മണ്ണിടിച്ചല്‍ ഉണ്ടായതെന്ന് റായ്ച്ചൂർ പോലീസ് സൂപ്രണ്ട് ഉത്തം മഹാദേവയ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരുക്കേറ്റവരെ പുറത്തെടുത്ത് ഖനിക്കടുത്തുള്ള ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഖനിക്കുമുൻപിൽ മൈനിങ് കമ്പനിക്കെതിരേ തൊഴിലാളികൾ പ്രതിഷേധിച്ചു. മൗനേഷിന്റെ കുടുംബത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.
<BR>
TAGS : RAICHUR | ACCIDENT | GOLD MINES
SUMMARY : Worker dies in Raichur gold mine landslide accident
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…