Categories: ASSOCIATION NEWS

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകൾ

ബെംഗളൂരു:  രാജ്യത്തിന്‍റെ 76-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകൾ. പതാക ഉയർത്തൽ, റിപ്പബ്ലിക് ദിന സന്ദേശം നൽകൽ, ചിത്രരചനാ മത്സരം, ക്വിസ് മത്സരം, കവിതാമത്സരം, മധുര പലഹാരവിതരണം എന്നിവ ഉണ്ടായിരുന്നു.

മലബാർ മുസ്ലിം അസോസിയേഷന്‍
മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ക്രസൻ്റ് സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പതാക ഉയർത്തി. പ്രിൻസിപ്പൾ മുജാഹിദ് മുസ്ഥഫ ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ശംസുദ്ധീൻ കൂടാളി, കെ.എച്ച് ഫാറൂഖ്, മാനേജർ പി എം മുഹമ്മദ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൾ ശ്വേത സ്വാഗതവും എച്ച് ഒ സി അഫ്സർ പാഷ നന്ദിയും പറഞ്ഞു.

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്
കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡണ്ട് ചിത്തരഞ്ജൻ, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. ഗോപാലകൃഷ്ണൻ, സുഗതകുമാരൻ നായർ, ശിവപ്രസാദ്, ഷാജി മോൻ, അശോക് കുമാർ, വിശ്വനാഥൻ പിള്ള, സി.പി. മുരളി, വാസുദേവൻ, വി.കെ. വിജയൻ, സേതുനാഥ്, സുജാതൻ, ഗോപിനാഥൻ നായർ, സോമരാജൻ പിള്ള, ടി.സി. ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

◼️കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്


കേരളീയം പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി
നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളൊടെ അപാർട്മെന്റ് സമുച്ചയത്തിലെ സിറ്റി ക്ലബ്ബിൽ വെച്ച് ആഘോഷിച്ചു. നമ്മുടെ “ദേശീയ പതാക “എന്ന തീമിൽ 5മുതൽ 8വയസ്സുവരെയുള്ള കുട്ടികൾക്കും, “സല്യൂട്ട് റ്റു ദ സോള്‍ജിയേഴ്സ് “എന്ന തീമിൽ 8 വയസിനു മുകളിലുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും “സുവർണ ഇന്ത്യ” എന്ന തീമിൽ അപാർട്മെന്റിലെ എല്ലാ മലയാളികൾക്കും കവിത മത്സരവും സംഘടിപ്പിച്ചു.

കേരളീയം അധ്യക്ഷൻ ഡോ ജിമ്മി തോമസ്, ഉപാധ്യക്ഷൻ ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി രാജേഷ് വെട്ടംതൊടി, ജോയിന്റ് സെക്രട്ടറി ദിവ്യ കാതറിൻ പ്രവർത്തകസമിതി അംഗങ്ങളായ നിമ്മി വത്സൻ, ഉണ്ണികൃഷ്ണൻ,പ്രസാദ് സി പി, പ്രദോഷ് കുമാർ, അരുൺ റാം, ഡിനിൽ, ഹരിഹരൻ, ഇർഫാന റോക്കി, ഷിജിൻ, പ്രകാശ് എൻ, സോണിയ ജിമ്മി,വിശാൽ നായർ,അരവിന്ദ്, ഗായത്രി, തുഷാര തുടങ്ങിയവർ നേതൃത്വം നൽകി.

◼️ കേരളീയം പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി

 

ശ്രീനാരായണസമിതി
ശ്രീനാരായണസമിതി വൈറ്റ്ഫീല്‍ഡ് അബേദ്കര്‍ നഗര്‍ എന്‍ വിദ്യാമന്ദിറില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ജോയിന്റ് സെക്രട്ടറി അശോകൻ കെ പതാക ഉയര്‍ത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് രാധ ജോര്‍ജ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സെക്രട്ടറി എം കെ രാജേന്ദ്രൻ,  അധ്യാപകര്‍, ശശികുമാര്‍, പൂജാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

◼️ശ്രീനാരായണസമിതി

 

സുവർണ കർണാടക കേരള സമാജം
സുവർണ കർണാടക കേരള സമാജം കോറമംഗല ശാഖ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ ചെയർമാൻ മധു മേനോൻ പതാക ഉയർത്തി. മുൻ കോർപ്പറേറ്റർ മഞ്ചുനാഥ്, മെറ്റി ഗ്രെയ്സ്, അടൂർ രാധാകൃഷ്ണൻ, ഷാജിത്ത്, പ്രശാന്ത്, ടി.ആർ. ഷീജ, റജി രജീഷ്, നിഷാന്ത്, അഡ്വ. നൈനാൻ മാർഷ്വൽ, ഡൊമനിക്, ഗ്രേസി എന്നിവർ നേതൃത്വം നൽകി.

◼️ സുവർണ കർണാടക കേരള സമാജം

 

കർണാടക മലയാളി കോൺഗ്രസ്
കർണാടക മലയാളി കോൺഗ്രസ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഇന്ദിരാനഗർ ഇസിഎയിൽ നടന്ന ചടങ്ങില്‍ കെഎം സി വൈസ് പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷത വഹിച്ചു.കെ എം സി പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ജോമോൻ ജോർജ്, ജേക്കബ് മാത്യു, ഷാജി ജോർജ്, രാജീവൻ കളരിക്കൽ, അനിൽകുമാർ , ജിജോ തോമസ്, ജസ്റ്റിൻ ജയിംസ്, ടോമി ജോർജ്, ഷാജു മാത്യു, ഷാജി പി. ജോർജ്, സന്ദീപ് നായർ, നിമ്മി, ജഫിൻ, ഷാജിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

◼️ കർണാടക മലയാളി കോൺഗ്രസ്

 

എൻഎസ്എസ് കർണാടക
എൻഎസ്എസ് കർണാടക ബോർഡിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റ 76 മത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു.  ചെയർമാൻ ആർ ഹരീഷ്കുമാർ പതാക ഉയര്‍ത്തി. തുടർന്ന് പാവപ്പെട്ടവർക്ക് കമ്പിളി പുതപ്പു വിതരണവും നടത്തി.  വൈസ് ചെയർമാൻ എം എസ് ശിവപ്രസാദ് , ബിനോയ് എസ് നായർ, ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, സെക്രട്ടറിമാരായ ബിജു പി നായർ, രജി കുമാർ, ട്രഷറർ പി കെ മുരളീധരൻ, ജോയിന്റ് ട്രഷറർ സുനിൽകുമാർ, ആർ വിജയൻ നായർ, പ്രസീദ് കുമാർ എന്നിവർ നേതൃത്വം നൽകി.

◼️ എൻഎസ്എസ് കർണാടക

 

കല വെൽഫെയർ അസോസിയേഷന്‍
കല വെൽഫെയർ അസോസിയേഷന്റെയും കല മലയാളം സ്കൂളിന്റെയും റിപ്പബ്ലിക് ദിനാഘോഷം ദാസാറഹള്ളിയിലുള്ള കല ഓഫീസിൽ നടന്നു.  ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ്‌ ബിനു പാപ്പച്ചൻ, ട്രഷറർ സീത രജീഷ്, വൈസ് പ്രസിഡന്റ കൊച്ചുമോൻ എന്നിവരും കല സ്കൂൾ അധ്യാപകരായ സുജാത ടീച്ചർ, സരസ്വതി ടീച്ചർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ ദേശഭക്തി ഗാനങ്ങളും, ചിത്ര രചന മത്സരങ്ങളും, ക്വിസ് മത്സരങ്ങളും നടക്കുകയുണ്ടായി. കലവനിതാ വേദിയും, യൂത്ത് വിംഗും ആഘോഷങ്ങളിൽ പങ്കാളികളായി.

◼️ കല വെൽഫെയർ അസോസിയേഷന്‍
സമന്വയ ദാസറഹള്ളി ഭാഗ് ബാലഗോകുലം
സമന്വയ ദാസറഹള്ളി ഭാഗിന്റെ അമ്പാടി, ഗോവർദ്ധനം, കൃഷ്ണായനം നന്ദനം പാഞ്ചജന്യം വൃന്ദാവനംബാലഗോകുലങ്ങളിൽ റിപ്പബ്ലിക് ദിനത്തില്‍
പ്രശ്നോത്തരികൾ, ചിത്രരചനകൾ , ദേശഭക്തി ഗാനങ്ങൾ എന്നിവ സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിന സന്ദേശവും നല്‍കുകയുണ്ടായി.
◼️ സമന്വയ ദാസറഹള്ളി ഭാഗ് ബാലഗോകുലം

<BR>
TAGS : REPUBLIC DAY-2025

Savre Digital

Recent Posts

സ്വാതന്ത്ര്യദിനാഘോഷം: മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ രാവിലെ ഒൻപതിന് സംസ്ഥാനതല ആഘോഷങ്ങൾക്ക് തുടക്കം

ബെംഗളൂരു: സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യദിനാഘോഷം ബെംഗളൂരു കബ്ബന്‍ റോഡിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാവിലെ വിപുലമായ പരിപാടികളോടെ…

12 minutes ago

ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…

9 hours ago

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആ​ഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…

9 hours ago

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി, വിനയനും സജി നന്ത്യാട്ടും സാന്ദ്ര തോമസും തോറ്റു

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…

10 hours ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 40 കടന്നു, മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ‌ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…

10 hours ago

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…

11 hours ago