ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഭീഷണി കോൾ ചെയ്ത യുവാവ് പിടിയിൽ. പോലീസ് കൺട്രോൾ റൂമിലേക്കാണ് കഴിഞ്ഞ ദിവസം കോൾ ലഭിച്ചത്. ശിവാജിനഗറിൽ നിന്നുള്ള മൻസൂർ (40) ആണ് അറസ്റ്റിലായത്. നാട്ടുകാരായ ആറു പേരെ കുടുക്കാൻ വേണ്ടിയാണ് വ്യാജ സന്ദേശം നൽകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കെആർ മാർക്കറ്റിന് സമീപം മൻസൂർ പലചരക്ക് കട നടത്തിയിരുന്നു. സാമ്പത്തിക നഷ്ടം കാരണം പിന്നീട് ഇത് അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് മറ്റ് പല കച്ചവടങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. തന്റെ പരാജയങ്ങൾക്ക് കാരണം നാട്ടുകാരായ ആറു പേരാണെന്ന് മൻസൂർ വിശ്വസിച്ചിരുന്നു.
ഇതേതുടർന്നാണ് ഇവരെ കുടുക്കാൻ മൻസൂർ പദ്ധതിയിട്ടത്. വ്യക്തിപരമായ പകപോക്കലുകൾക്കായി അടിയന്തര സേവനങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന വ്യക്തികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Police arrest man for making hoax bomb threat to target business rivals
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…
കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം…
ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…