ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച സർവീസ് സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ. നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും മജസ്റ്റിക്കിൽ നിന്നും സാധാരണ രാവിലെ 7 മണിക്ക് പകരം നാളെ രാവിലെ 6 മണിക്ക് സർവീസുകൾ ആരംഭിക്കും.
ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേളയിലും മാധവാരയിലെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ (ബിഐഇസി) നടക്കുന്ന എക്‌സിബിഷനിലും പങ്കെടുക്കുന്ന യാത്രക്കാർക്കും വേണ്ടിയാണിത്. ഞായറാഴ്ച മാത്രം ഗ്രീൻ, പർപ്പിൾ ലൈനുകളിൽ 20 അധിക ട്രിപ്പുകൾ നടത്തും.
ലാൽബാഗ് പുഷ്പമേള കാണാൻ പോകുന്നവർക്കായി 30 രൂപയുടെ പേപ്പർ ടിക്കറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. ലാൽബാഗ് മെട്രോ സ്റ്റേഷനിൽനിന്ന് ഏതു സ്റ്റേഷനിലേക്കും ഈ ടിക്കറ്റിൽ യാത്ര ചെയ്യാം. രാവിലെ പത്തിനും രാത്രി എട്ടിനും ഇടയിലാണ് പേപ്പർ ടിക്കറ്റ് ലഭ്യമാവുക. ഈ സമയത്ത് സാധാരണയുള്ള ടോക്കൺ ടിക്കറ്റ് ലാൽബാഗ് സ്റ്റേഷനിൽ നിന്ന് ലഭിക്കില്ല. പേപ്പർ ടിക്കറ്റ് ലഭിക്കാൻ ക്യാഷ് പേയ്‌മെന്റ് നൽകണം. ഓൺലൈൻ പേയ്മെന്റ് സ്വീകരിക്കില്ല.
TAGS: BENGALURU | NAMMA METRO
SUMMARY: Namma Metro to start at 6 am this Sunday for Republic Day
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…