Categories: KERALATOP NEWS

റിയാസ് മൗലവി വധക്കേസ്: പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഭാര്യ സൈദ, ഹൈക്കോടതിയിൽ അപ്പീൽ നൽകും

കാസറഗോഡ് റിയാസ് മൗലവി വധക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സൈദ. മൂന്ന് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസമെന്നും സൈദ പറഞ്ഞു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ടി.ഷാജിത്ത് മുഖാന്തരമാണ് അപ്പീല്‍ നല്‍കുക.

വിധിയിൽ കഴിഞ്ഞ ദിവസം സർക്കാർ അപ്പീൽ നൽകിയിരുന്നു. കൊലപാതകത്തിൽ വിഷലിപ്ത വർഗ്ഗീയതയുണ്ടെന്നും മലയാള ഭാഷ വശമില്ലാത്ത ജഡ്ജിമാർ സാക്ഷിമൊഴികൾ വ്യക്തമായി മനസിലാക്കിയില്ലെന്നും സർക്കാർ വ്യക്തമാക്കി. അപ്പീൽ കാലയളവിൽ പ്രതികളെ റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹർജിയും സർക്കാർ നൽകിയിട്ടുണ്ട്. വിചാരണക്കിടെ എട്ട് ജഡ്ജിമാർ മാറിവന്നു. ചില ജഡ്ജിമാർ മലയാള ഭാഷ നല്ല വശമില്ലാത്തവരായിരുന്നു. സാക്ഷികളുടെ മൊഴി കോടതിക്ക് മനസിലാക്കാനായില്ലെന്നും സർക്കാർ പറയുന്നു.

2017 മാര്‍ച്ച് 20-ന് അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ മൂന്നംഗസംഘം പഴയ ചൂരിയിലെ മദ്രസാധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ താമസസ്ഥലത്ത് കയറി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ്.അജേഷ് (അപ്പു-27), കേളുഗുഡ്ഡെയിലെ നിധിന്‍ (26), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് (അഖില്‍-32) എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് മൂന്ന് പ്രതികളെയും വെറുതെവിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയാണെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവിലുണ്ടായിരുന്നത്. റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

The post റിയാസ് മൗലവി വധക്കേസ്: പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഭാര്യ സൈദ, ഹൈക്കോടതിയിൽ അപ്പീൽ നൽകും appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

3 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

3 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

3 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

3 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

3 hours ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

3 hours ago