Categories: KERALATOP NEWS

റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: കാസറഗോഡ് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതേവിട്ട സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2017 മാർച്ച് 20ന് പഴയ ചൂരിലെ പള്ളിയിൽ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളായ കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെ വിട്ടയച്ച കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണു സർ‌ക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ കഴിഞ്ഞ 7 വർഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

കൊലപാതകം സംബന്ധിച്ചു പ്രതികളുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു വിലയിരുത്തിയാണു പ്രതികളെ വിചാരണ കോടതി വെറുതേവിട്ടത്. അതേസമയം തെളിവ് നിയമപ്രകാരം സമര്‍പ്പിച്ച സാധുവായ വസ്തുതാപരമായ തെളിവുകളെ തള്ളിക്കളഞ്ഞുവെന്നും ഇത് തെറ്റായ നടപടിയാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി. കേസിൽ ശാസ്ത്രീയവും ഡിജിറ്റലുമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നതായി അപ്പീൽ ഹർജിയിൽ പറയുന്നു. പ്രതികളെ വെറുതെ വിടാൻ കോടതി കണ്ടെത്തിയത് ദുർബലമായ കാരണങ്ങളാണ്. വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നുണ്ട്.

കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചെങ്കിലും 2019-ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്.  കേസിൻ്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. കാസറഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയായിരുന്നു കെ കെ ബാലകൃഷ്ണന്‍.

The post റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വർധിച്ചത്.…

39 minutes ago

ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ…

2 hours ago

രജനീകാന്തിന്റേയും ധനുഷിന്റേയും വീട്ടില്‍ ബോംബ് ഭീഷണി

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും മുന്‍ മരുമകനും നടനുമായ ധനുഷിനും ബോംബ് ഭീഷണി. ഇമെയിലായാണ് ഭീഷണി. ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്‌ഫോടകവസ്തുക്കള്‍…

2 hours ago

ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊന്നു; പ്രതികളിലൊരാളുടെ പിതാവ് ജീവനൊടുക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബൈക്കില്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ബിജെപിയുടെ പ്രാദേശികനേതാവിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍…

3 hours ago

‘മൊൻത’ ചുഴലിക്കാറ്റ് തീ​രം​തൊ​ട്ട​ത് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ; ആറു മരണം, കാറ്റിന്റെ ശക്തി കുറഞ്ഞു തുടങ്ങി

അമരാവതി: ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആറു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ…

4 hours ago

ബെംഗളൂരു-തിരുവനന്തപുരം ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്

ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ് സ്‌റ്റോപ് അനുവദിച്ചു. നവംബർ 1 മുതൽ പരീക്ഷണാടിസ്‌ഥാനത്തിലാണ്…

5 hours ago