ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ. ബെളഗാവിയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ സന്തോഷ് പദ്മന്നവരാണ് (47) മരിച്ചത്. സന്തോഷിന്റെ ഭാര്യ ഉമ പദ്മന്നവര്‍(41) കൂട്ടാളികളായ ശോഭിത് ഗൗഡ(31), പവന്‍(35) എന്നിവരാണ് അറസ്റ്റിലയത്.
ഒക്ടോബർ 9നാണ് വ്യവസായിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും അമ്മയുടെ പങ്ക് സംശയിച്ച് മകള്‍ സഞ്ജന പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
ഭര്‍ത്താവിന്റെ വിവാഹേതരബന്ധങ്ങളില്‍ ഉമയ്ക്ക് അതൃപ്തിയുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. വീടിനകത്തും പുറത്തും സ്ഥാപിച്ച 17 സിസിടിവികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ ഇയാള്‍ക്ക് ഒന്നിലധികം പേരുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി തെളിവു ലഭിച്ചതായി പോലീസ് പറഞ്ഞു.
ഒക്ടോബര്‍ ഒമ്പതിന് സന്തോഷിനെ ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി ഉറക്കി. ഉറങ്ങിപ്പോയ സന്തോഷിനെ ഉമയും കൂട്ടാളികളും ചേര്‍ന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഹൃദയാഘാതം മൂലമാണ് ഭര്‍ത്താവ് മരിച്ചതെന്ന് ഉമ എല്ലാവരോടും പറഞ്ഞു. എന്നാൽ ബെംഗളൂരുവിൽ പഠിക്കുകയായിരുന്ന മകൾ സഞ്ജന പിതാവിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
TAGS: KARNATAKA | MURDER
SUMMARY: Three including wife arrested in real estate bizman murder
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…