Categories: KERALATOP NEWS

റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒമ്പതു വയസ്സുകാരന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ഒമ്പതു വയസ്സുകാരൻ മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാർ ടി കാസ്റ്റില്‍ റിസോർട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. കുടുംബ സമേതം വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു കുട്ടി.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

TAGS : DEAD
SUMMARY : A nine-year-old boy died after falling from the sixth floor of the resort

Savre Digital

Recent Posts

മലപ്പുറത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…

16 minutes ago

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…

21 minutes ago

ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…

55 minutes ago

‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…

55 minutes ago

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…

1 hour ago

വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…

2 hours ago