Categories: KERALATOP NEWS

റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച്‌ റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്.

ബീച്ച്‌ റോഡില്‍ വെള്ളയില്‍ വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഡിഫന്റര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുന്നതും ചെയ്‌സ് ചെയ്യുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കള്‍ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

TAGS : DEAD
SUMMARY : Car accident while filming the reel; A tragic end for the young man

Savre Digital

Recent Posts

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

30 minutes ago

തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്തു; അനില്‍ അക്കരക്കെതിരേ കേസ്

തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച്‌ തൃശൂർ കുന്നംകുളം…

2 hours ago

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടി രൂപയുടെ വസ്‌തുക്കള്‍ പോയെന്ന് പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…

3 hours ago

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…

3 hours ago

രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…

4 hours ago

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…

4 hours ago