തൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഇതര സംസ്ഥാന യുവതി. തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭവം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസന ബീഗമാണ് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
തൃശ്ശൂർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ അജിതാകുമാരിയുടെ നേതൃത്വത്തില്‍ ആർപിഎഫ് എസ്‌ഐ ഗീതു കൃഷ്ണൻ, പൊലീസുകാരായ രേഷ്മ അർത്ഥന എന്നിവരുടെയും റെയില്‍വേ പോലീസ് എസ് ഐമാരായ മനോജ്, സജി ശ്രീരാജ് എന്നിവരുടെ സഹായത്താലാണ് ഡെലിവറി പൂർത്തിയാക്കിയത്. സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പ്രസവം പൂർത്തിയായിരുന്നു. അമ്മയും കുഞ്ഞിനേയും തൃശ്ശൂർ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐസിയുവില്‍ തുടരുകയാണ്. ഇവരുടെ ഭർത്താവ് മലപ്പുറം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഇയാളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
TAGS : THRISSUR | BABY | RAILWAY STATION
SUMMARY : Woman gives birth at railway station; Gave birth to a baby girl
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…