ബെംഗളൂരു: റെയിൽവേ ട്രാക്കിന്റെ യു ഗാർഡ് ജോലികളും മറ്റ് അറ്റകുറ്റപണികളും നടക്കുന്നതിനാൽ ഓഗസ്റ്റ് 18 വരെ പ്രാബല്യത്തിൽ വരുന്ന ദൊഡ്ഡനഗുണ്ടി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. മഹാദേവപുര, എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിർമാണ ജോലി നടക്കുന്നത്.
ഈ കാലയളവിൽ ദൊഡ്ഡനഗുണ്ടി മെയിൻ റോഡിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. ദൊഡനഗുണ്ടി ജംഗ്ഷനിൽ നിന്ന് ഔട്ടർ റിങ് റോഡ് വഴി ദൊഡ്ഡനഗുണ്ടി വില്ലേജ്/എച്ച്എഎൽ ഭാഗത്തേക്കുള്ള യാത്രക്കാർ കാർത്തിക്നഗർ ജംഗ്ഷനിൽ യു-ടേൺ എടുത്ത് ഐഎസ്ആർഒ റോഡിലൂടെ പോകണം.
ദൊഡനഗുണ്ടി ഭാഗത്തുനിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് യാത്ര ചെയ്യുന്നത് ഐഎസ്ആർഒ റോഡിലൂടെ കാർത്തിക്നഗർ ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു.
TAGS: BENGALURU | TRAFFIC DIVERSION
SUMMARY: Vehicle flow restricted on Doddanakundi Main Road
ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…
തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19), അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്…
ബെംഗളൂരു: കർണാടകയിലെ മാലൂർ നിയമസഭാമണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ. 2023-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നഞ്ചേഗൗഡയുടെ വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായ ബിജെപിയുടെ…
ബെംഗളൂരു: നെലമംഗല കേരളസമാജം എല്ലാ വർഷവും നടത്തി വരുന്ന നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നെലമംഗല അംബേദ്കർ നഗരി, ദാനോജി…