ബെംഗളൂരു: റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുരിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ ട്രാക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ ഷാനി (19), രാംലല്ലൻ (18), വികേഷ് (19) എന്നിവരാണ് മരിച്ചത്. മൂവരും നഗരത്തിൽ തടിമില്ലിൽ ജോലി ചെയ്തുവരികയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവരെ പാസഞ്ചർ ട്രെയിൻ തട്ടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റെയിൽവേ ട്രാക്കുകൾക്ക് സമീപം മൃതദേഹങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. യശ്വന്ത്പുര റെയിൽവേ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
TAGS: BENGALURU
SUMMARY: Three workers found dead on railway track near Doddaballapur
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…