ബെംഗളൂരു: റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റു. ശിവമോഗ ഭദ്രാവതിയിലെ ചന്നഗിരി റോഡിലാണ് സംഭവം. അപകടത്തിൽ കെട്ടിടം മുഴുവൻ തകർന്നു. യന്ത്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബോയിലറിൻ്റെ ശകലങ്ങൾ സൈറ്റിൽ നിന്ന് ഒരു കിലോമീറ്ററോളം ചിതറിക്കിടക്കുന്നതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് ഇരുപതിലധികം തൊഴിലാളികൾ മില്ലിൽ അരി കയറ്റുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ റൈസ് മിൽ കെട്ടിടം പൂർണമായും തകർന്നു. സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്കാണ് പൊള്ളലേറ്റത്. ഇവരെ ചികിത്സയ്ക്കായി മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സമീപത്തെ മൂന്നിലധികം വീടുകൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഭദ്രാവതി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: KARNATAKA | EXPLOSION
SUMMARY: Seven injured in boiler explosion at rice mill
തിരുവനന്തപുരം: തലസ്ഥാന നഗരത്തില് 19കാരന് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 40 ഓളം കുടുംബങ്ങൾ…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില് വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്മെന്റ് എന്നിവ സംയുക്തമായി…
ഡല്ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല് പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം…
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില് ബാങ്കില് ബോംബ് ഭീഷണി. എസ്ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്.…