ബെംഗളൂരു: റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പ് വികസിപ്പിച്ച് ബിബിഎംപി. നഗരത്തിലെ കുഴികൾ സ്ഥിരം പ്രശ്നമായതോടെയാണ് ഇവ പരിഹരിക്കാൻ പുതിയ നടപടി. പേസ് (പോട്ട് ഹോൾ അസിസ്റ്റൻസ് സിറ്റിസൺ എൻഗേജ്‌മെൻ്റ്) എന്നതാണ് ആപ്പ്.
കാലവർഷം ആരംഭിച്ചതിനാൽ നഗരത്തിലെ മിക്ക റോഡുകളിലും ഇനി കുഴികൾ രൂപപ്പെട്ടേക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതുവരെ ശക്തമായ മഴ പെയ്തിട്ടില്ലെന്നും എന്നാൽ ജൂലൈ ആദ്യവാരത്തോടെ നഗരത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഗിരിനാഥ് പറഞ്ഞു.
ഈ വർഷം ജനുവരി മുതൽ കുഴികളിൽ വീണ് അഞ്ചോളം കാൽനടയാത്രക്കാരാണ് മരിച്ചത്. പേസ് ആപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. കുഴികൾ കൂടുതൽ കാര്യക്ഷമമായി റിപ്പോർട്ട് ചെയ്യാനും മൊത്തത്തിലുള്ള റോഡ് മെയിൻ്റനൻസ് സിസ്റ്റം മെച്ചപ്പെടുത്താനും ആപ്പ് ജനങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുഴിയുടെ ഫോട്ടോ എടുത്ത ശേഷം ആപ്പിൽ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. പരാതി നൽകുന്നയാളുടെ വിവരം അതീവരഹസ്യമായി സൂക്ഷിക്കുമെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU UPDATES| POTHOLES
SUMMARY: Bbmp develops app to report potholes
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…