കോഴിക്കോട്: റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്‍ കൊമ്പില്‍ നിന്നും മാങ്ങ പറിച്ചുകൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍, പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗഫൂറിന്റെ പരുക്ക് ഗുരുതരമാണ്. മൂന്നു പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെത്തുടർന്ന് അൽപനേരം ഗതാഗത തടസ്സമുണ്ടായി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
<BR>
TAGS : ACCIDENT | THAMARASSERY
SUMMARY : While collecting mangoes on the road, the bus ran over; Three people were injured, one is in critical condition
പാലക്കാട്: പാലക്കാട് നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്മെന്റ്. ആരോപണ…
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതിഷേധങ്ങൾക്കു വഴങ്ങാനില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ…
കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്. സിനിമ ചോർന്നത് തിയേറ്ററിൽ നിന്നാണെന്നാണ് നിഗമനം.…
ഇടുക്കി: ജില്ലയിൽ കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച്…
പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് കുട്ടി…
ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിലെ റിഥാലയിൽ അഞ്ചുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ്…