ബെംഗളൂരു: ഹ്രസ്വചിത്രത്തിനുവേണ്ടി അനുമതിയില്ലാതെ റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റിലായി. കർണാടകയിലെ കലബുറഗിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കലബുറഗി സിദ്ധേശ്വര കോളനിയിലെ ഓട്ടോ ഡ്രൈവർ സായ്ബന്ന ബെലകുംപി (27), കെ.കെ. നഗർ സ്വദേശി സച്ചിൻ സിൻഡെ (26) എന്നിവരാണ് അറസ്റ്റിലായത്. യഥാർഥ കൊലപാതകമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഭയചകിതരായതോടെ ചിലര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
‘മെന്റൽ മജ്‌നു’ എന്ന ഹ്രസ്വചിത്രത്തിനുവേണ്ടിയാണ് കൊലപാതകരംഗം ചിത്രീകരിച്ചത് പറയുന്നു. ഹുംനാബാദ് റിങ് റോഡിലായിരുന്നു ചിത്രീകരണം. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഒരാളെ മറ്റൊരു വ്യക്തി ഇരുമ്പ് ചുറ്റികകൊണ്ട് ക്രൂരമായി അടിച്ച് കൊലപ്പെടുത്തുന്ന രംഗമാണ് ചിത്രീകരിച്ചത്. നാട്ടുകാരെ അറിയിക്കുകയോ പോലീസിന്റെ അനുവാദം വാങ്ങുകയോ ചെയ്യാതെയായിരുന്നു ചിത്രീകരണം. യഥാര്‍ത്ഥ സംഭവമെന്ന രീതിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചതോടെ കലബുറഗി പോലീസ് സ്വമേധയാ കേസെടുത്ത് ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ്ചെയ്തു.
<br>
TAGS : ARRESTED | KALBURGI
SUMMARY : A murder scene was filmed on the road, and people got scared mistaking it for a real murder; Two people were arrested
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…