ബെംഗളൂരു: വടക്കന്‍ കർണാടകയിലെ കലബുറുഗിയില്‍ നടുറോഡിൽ പാകിസ്ഥാന്‍ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച സംഭവത്തിൽ ആറ് ബജ്‌റംഗ് ദൾ പ്രവർത്തകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു.
വെള്ളിയാഴ്ച രാവിലെയോടെയാണ് റോഡുകളിൽ പാക് പതാകകൾ പ്രത്യക്ഷപ്പെട്ടത്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ പാക്കിസ്ഥാന്‍ പതാകകൾ സ്ഥാപിച്ചും റോഡിൽ പതാകകൾ ഒട്ടിച്ചുമാണ് ബജ്‌റംഗ് ദൾ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
കലബുറുഗി നഗരത്തിലെ ജഗത് സർക്കിൾ, ആലന്ദ് നാക്ക, മാർക്കറ്റ് ചൗക്ക്, സാത്ത് ഗുംബാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് പാകിസ്ഥാന്‍ പതാകയുടെ വലിയ സ്റ്റിക്കറുകൾ ഒട്ടിച്ചത്. അനുമതി വാങ്ങാതെയാണ് ഇവര്‍ പ്രതിഷേധപ്രകടനം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെതിയ സിറ്റി പോലീസ് കമീഷണർ എസ്.ഡി. ശരണപ്പയും മറ്റ് പോലീസുകാരും സ്ഥലങ്ങൾ പിന്നീട് പോസ്റ്ററുകൾ നീക്കം ചെയ്തു. ആറ് പേരെ മുൻകരുതൽ അറസ്റ്റ് ചെയ്തതായും പിന്നീട് വിട്ടയച്ചതായും പോലീസ് കമീഷണർ പറഞ്ഞു. സംഭവത്തെ കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
<BR>
TAGS : BAJRANG DAL | KALBURGI
SUMMARY : Six Bajrang Dal activists detained in Karnataka for pasting Pakistani flag stickers on the road
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…
ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ ലഭിച്ചേക്കും.മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ.തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ഇന്ന്…
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…