റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി; വൈറ്റ് ടോപ്പിങ് പദ്ധതിക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി. 1200 കോടി രൂപയുടെ വൈറ്റ് ടോപ്പിങ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതായി ബിബിഎംപി അറിയിച്ചു.

സാധാരണ ടാറിട്ട റോഡുകളെക്കാൾ ഉയർന്ന ഈടുനിൽപ്പ് വൈറ്റ് ടോപ്പിങ് ചെയ്ത റോഡുകൾക്കുണ്ടാകും. 10 മുതൽ 15 വർഷം വരെ ഇവ ഈടുനിൽക്കും. ബെംഗളൂരുവിലെ റോഡുകളിൽ 63 കിലോമീറ്ററോളം വൈറ്റ് ടോപ്പിങ് ചെയ്യാനാണ് പദ്ധതി. ഇതിനായി 1200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

11 പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുക. ഇതിൽ 7 പാക്കേജുകൾക്കായി ഇതിനകം 813 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. ഒന്നാമത്തെ പാക്കേജ് 165.2 കോടി രൂപയുടേതാണ്. ഇതിൽ ഹെബ്ബാൾ, പുലികേശിനഗർ, സർവ്വജ്ഞനഗർ എന്നീ അസംബ്ലി മണ്ഡലങ്ങളിലെ റോഡുകളിൽ വൈറ്റ് ടോപ്പിങ് നടത്തും. ആകെ 13 റോഡുകളാണ് ഒന്നാം പാക്കേജിൽ വൈറ്റ് ടോപ്പിങ്ങിന് ഉൾപെടുത്തുക. രണ്ടാമത്തെ പാക്കേജിൽ ജയനഗർ, ബിടിഎം ലേഔട്ട്, പദ്മനാഭ നഗർ അസംബ്ലി മണ്ഡലങ്ങളിലെ റോഡുകളിൽ വൈറ്റ് ടോപ്പിങ് നടത്തും. ഈ പാക്കേജിന് 120 കോടിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.

എംജി റോഡ് സർക്കിൾ മുതൽ ട്രിനിറ്റി സർക്കിൾ വരെയുള്ള രണ്ടേകാൽ കിലോമീറ്ററോളം വരുന്ന ഭാഗവും വൈറ്റ്ടോപ്പിങ് നടത്തും. റോഡിൽ കോൺക്രീറ്റ് വൈറ്റ്ടോപ്പിങ് നടത്തുക മാത്രമല്ല, ഫൂട്പാത്തുകളും മെച്ചപ്പെടുത്തും. മഴവെള്ളം ഒഴുകിപ്പോകേണ്ട ഓടകൾ മെച്ചപ്പെടുത്തുകയും റോഡിലെ ലെയിൻ അകലം കൃത്യമാക്കുകയും ചെയ്യും.

സാധാരണ ടാറിട്ട റോഡിനു മുകളിൽ ഒരു കോൺക്രീറ്റ് പ്രതലം കൂടി നിർമ്മിക്കുന്ന പ്രക്രിയയാണ് വൈറ്റ് ടോപ്പിങ്.

Savre Digital

Recent Posts

ഹൃദയത്തോടെ 100 കോടി ക്ലബ്ബിൽ ‘ഹൃദയപൂർവ്വം’! സന്തോഷം പങ്കിട്ട് മോഹൻലാൽ

കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…

11 minutes ago

സമസ്തയുടെ പോഷക സംഘടനയിൽ നിന്നും നാസർ ഫൈസി കൂടത്തായി രാജിവച്ചു

കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…

21 minutes ago

പാലിയേക്കരയിൽ തൽക്കാലം ടോളില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…

1 hour ago

ക്രിസ് കൈരളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…

2 hours ago

വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചു

വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…

2 hours ago

കാലിഫോർണിയയിൽ ലൈംഗിക കുറ്റവാളിയെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടയാള്‍

വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…

2 hours ago