ബെംഗളൂരു: ലക്ഷങ്ങൾ വിലമതിക്കുന്ന സിൽക്ക് സാരികൾ മോഷ്ടിച്ച നാല് യുവതികൾ പിടിയിൽ. ജെപി നഗറിലെ സിൽക്ക് സ്റ്റോറിലാണ് സംഭവം. ബെംഗളൂരു സ്വദേശിനികളായ യുവതികളാണ് പിടിയിലായത്. ഏകദേശം 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 പട്ടുസാരികളാണ് ഇവർ മോഷ്ടിച്ചത്. കടയിലെ തൊഴിലാളികളുടെ ശ്രദ്ധ തിരിച്ചാണ് ഇവർ മോഷണം നടത്തുന്നത്.
ആദ്യം രണ്ട് സ്ത്രീകൾ കടയിലെത്തി സാരികളുടെ വില ചോദിക്കും. പിന്നാലെ മറ്റ് രണ്ട് പേർ കൂടിയെത്തി മോഷണം നടത്തും. സിസിടിവി കാമറകളില്ലാത്ത കടയിലാണ് ഇവർ മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ജെപി നഗർ സിൽക്ക് സ്റ്റോറിൽ എത്തിയ ഉവരുർ പെരുമാറ്റത്തിൽ സംശയം തോന്നിയ കടയിലെ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ നടത്തിയ മറ്റ് മോഷണങ്ങളെ കുറിച്ച് പോലീസ് കണ്ടെത്തിയത്.
TAGS: BENGALURU | ARREST
SUMMARY: Bengaluru police arrest four women for silk saree thefts worth Rs 17.5 lakh
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…