Categories: TOP NEWS

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെല്‍ മരിയ. രണ്ട് വർഷത്തിലേറെയായി ബെർമിൻഹാമിലാണ് കുടുംബം താമസിക്കുന്നത്.

ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിന് നേരേ വെടിയുതിർക്കുകയായിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ തലയില്‍ നെറ്റിയോട് ചേർന്നാണ് ആഴത്തില്‍ മുറിവുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല. കുടുംബത്തിന് തൊട്ടടുത്തിരുന്നയാളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം.

Savre Digital

Recent Posts

ചിട്ടി തട്ടിപ്പുകേസ്; മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക്  മുൻകൂർജാമ്യം. ബെംഗളൂരു രാമമൂർത്തിനഗറിൽ എ…

23 minutes ago

നിരത്ത് കീഴടക്കാൻ കെഎസ്ആർടിസി പുത്തൻ പ്രീമിയർ ക്ലാസ് ബസുകൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…

9 hours ago

സ്കൂളുകളിൽ ആഘോഷ പരിപാടികളിൽ യൂണിഫോം വേണ്ട, സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…

9 hours ago

റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു

ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…

9 hours ago

ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം; കര്‍മസമിതി നേതാവ് മഹേഷ് ഷെട്ടി തിമറോഡി അറസ്റ്റിൽ

ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…

9 hours ago

ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ 14 ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…

10 hours ago