2023-ലെ മധ്യപ്രദേശ് സർക്കാരിന്റെ ദേശീയ ലതാ മങ്കേഷ്‌ക്കർ പുരസ്കാരം വാനമ്പാടി കെ എസ് ചിത്രയ്ക്ക്. ലതാ മങ്കേഷ്‌കറിന്റെ ജന്മദിനമായ സെപ്റ്റംബർ 28-നാണ് പുരസ്കാര വിതരണം. രണ്ടു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലത മങ്കേഷ്‌കറുടെ സ്മരണയ്ക്കായി സംസ്ഥാന സർക്കാർ നിർമിച്ച ഓഡിറ്റോറിയത്തില്‍ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.
2022-ലെ പുരസ്കാരം സംഗീത സംവിധായകൻ ഉത്തം സിംഗിനാണ് സമ്മാനിക്കുന്നത്. കോവിഡും ന്യുമോണിയയും ബാധിച്ച് 2022 ഫെബ്രുവരി ആറിന് ആയിരുന്നു ലത മങ്കേഷ്കറിന്റെ അന്ത്യം. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
ഭാരതരത്നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്. 1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്.
TAGS : LATHA MANGESHKAR | KS CHITHRA
SUMMARY : Latha Mangeshkar award to KS Chitra
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…