കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച പോലീസിന് മുന്നിൽ ഹാജരാകേണ്ടതില്ല. കേസിലെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിച്ചാൽ മതിയെന്നാണ് നിലവിലെ പോലീസിന്റെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് നാളെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. അതിന് ശേഷം മാത്രമായിരിക്കും ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് പോലീസ് അറിയിച്ചു.
കേസിൽ നടന് ശനിയാഴ്ച ജാമ്യം ലഭിച്ചിരുന്നു. താരത്തെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിനായി ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളടക്കം ശേഖരിച്ച ശേഷമാണ് നടനെ വിട്ടയച്ചത്. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ പോലീസ് ശേഖരിച്ചിരുന്നു. കേസിൽ ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷാദിനേയും പ്രതി ചേർത്തിട്ടുണ്ട്. അതേസമയം, നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരായുള്ള നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: KERALA | SHINE TOM CHACKO
SUMMARY: Shine tom chacko need not to appear tomorrow before police tomorrow
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…