Categories: KERALATOP NEWS

ലഹരിക്കേസ്; ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താൻ നടനോട് തിങ്കളാഴ്ച ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാസപരിശോധന ഫലം പോസിറ്റീവ് ആയാൽ കൂടുതൽ വകുപ്പ് ചുമത്തും. നടനോട് കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷൻ സെന്ററിൽ പോകാൻ പോലീസ് ആവശ്യപ്പെട്ടതിനോട് പിതാവുമായി ആലോചിച്ച ശേഷം പറയാമെന്ന് നടൻ അറിയിച്ചിട്ടുണ്ട്.

നടന്റെ ഗൂഗിൾ പേ വിവരങ്ങൾ പൂർണമായും ശേഖരിച്ചു കഴിഞ്ഞു. താൻ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ‌ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പോലീസിനോട് പറഞ്ഞിരുന്നു. അതേസമയം ഷൈൻ ടോം ചാക്കോയുടെ മൊഴി പോലീസ് വിശദമായി പരിശോധിക്കും. കേസിൽ രാസ പരിശോധന ഫലം നിർണായകമാകും. ഫലം പോസിറ്റീവ് അയാൽ കൂടുതൽ വകുപ്പ് ചുമത്താനാണ് തീരുമാനം. ഫലം ലഭിക്കാൻ ഒരു മാസം മുതൽ മൂന്ന് മാസം വരെ സമയം എടുത്തേക്കും.

TAGS: KERALA | SHINE TOM CHACKO
SUMMARY: Police will check bank details of Shine Tom Chacko

Savre Digital

Recent Posts

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

6 minutes ago

നാഗാലാൻഡ് ഗവർണര്‍ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

23 minutes ago

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…

1 hour ago

ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; അഞ്ചുപേര്‍ മരിച്ചു, നിരവധി പേർ‌ക്ക് പരുക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്)​ സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…

2 hours ago

മയക്കുമരുന്നിനെതിരെ റീൽസ് മത്സരവുമായി ഓൺസ്റ്റേജ് ജാലഹള്ളി

ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…

2 hours ago

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

3 hours ago