Categories: KERALATOP NEWS

ലഹരിമരുന്നുമായി യുവതിയടക്കം 6 പേര്‍ പിടിയില്‍

കൊച്ചിയില്‍ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ. എളമക്കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബില്‍ ലൈജു എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവിൽ നിന്നാണ് ഇവ‍ർ കൊക്കെയിൻ കൊണ്ടുവന്നത്. പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ, കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായവരില്‍ ചിലർ മുമ്പ് സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Savre Digital

Recent Posts

അമ്മയുടെ നിര്യാണം; രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: രമേശ് ചെന്നിത്തലയുടെ മാതാവിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തല വീട്ടില്‍ എത്തി. ചെന്നിത്തല…

18 minutes ago

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒ…

1 hour ago

അങ്കമാലിയില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു

കൊച്ചി: മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്. മുക്കന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍…

2 hours ago

ആന്തരിക രക്തസ്രാവം; ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ ഐസിയുവില്‍

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌മത്സരത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. സിഡ്നിയില്‍‌ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ…

3 hours ago

സൂര്യകാന്ത് മിശ്രയെ പിൻഗാമിയായി നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. കേന്ദ്ര സർക്കാരിനാണ് ഇതുസംബന്ധിച്ചുള്ള…

4 hours ago

കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ തിക്കിലും തിരക്കിലും പെട്ട് കൃത്യം ഒരു മാസത്തിന് ശേഷം, തമിഴക വെട്രി…

5 hours ago