കൊച്ചിയില്‍ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ. എളമക്കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബില്‍ ലൈജു എന്നിവരാണ് പിടിയിലായത്.
ബെംഗളൂരുവിൽ നിന്നാണ് ഇവർ കൊക്കെയിൻ കൊണ്ടുവന്നത്. പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ, കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായവരില്‍ ചിലർ മുമ്പ് സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞു…
റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ്…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ…
കൽപ്പറ്റ: വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ…
ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ…
ബെംഗളൂരു: ബാനസവാഡി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. നവംബർ രണ്ടുവരെ രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെയാണ് ചടങ്ങുകൾ നടക്കുന്നത്. വാസുദേവൻ…