തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌പാ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി പോലീസ്. അനധികൃത സ്ഥാപനങ്ങളില്‍ ലഹരി വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. നഗരത്തിലെ വിവിധ മസാജ് പാർലറുകളും സ്‌പാ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ആഴ്ച കഴക്കൂട്ടത്തെ സ്‌പാ കേന്ദ്രത്തില്‍ നിന്ന് എംഡിഎംഎയുമായി ജീവനക്കാരിയെ പിടികൂടിയിരുന്നു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സ്‌പാ കേന്ദ്രങ്ങളില്‍ ലഹരി വില്‍പന നടക്കുന്നുണ്ടെന്ന് യുവതി അന്ന് മൊഴി നല്‍കിയിരുന്നു. നേരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലും മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലും പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു.
TAGS : LATEST NEWS
SUMMARY : Drug sales; Police conduct lightning raids at spa centers
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. എട്ടുമാസത്തെ…
ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരു ഗോവിന്ദരാജ…
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ രാപകല്‍ സമരത്തിന്റെ സമാപന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ്. രാഹുല്‍…
തിരുവനന്തപുരം: കേരളീയ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ…