Categories: KERALATOP NEWS

ലാഭവിഹിതം നൽകിയില്ലെന്ന് പരാതി; ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്

കൊച്ചി: ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്. സിനിമയുടെ നിർമാണത്തിനായി 6 കോടി നൽകിയപ്പോൾ 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ആർഡിഎക്സ് നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാം ആണ് പരാതിക്കാരി. തൃപ്പൂണിത്തുറ മാജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി തൃപ്പൂണിത്തുറ പോലിസാണ് കേസ് എടുത്തത്. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും പരാതിയിൽ പറഞ്ഞു.

വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയിൽ ആരോപിച്ചു. കൂടാതെ സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

TAGS: KERALA | RDX
SUMMARY: Case registered against RDX movie producers

Savre Digital

Recent Posts

ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

തൃശൂർ: ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ…

15 minutes ago

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ശിവകുമാർ

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി അധ്യക്ഷ പദവിയില്‍ അഞ്ചു വര്‍ഷം…

20 minutes ago

കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ തീപിടിത്തം; പ്രതിനിധികളെ ഒഴിപ്പിച്ചു, എല്ലാവരും സുരക്ഷിതർ

ബെലെം : ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വേദിയിൽ തീപിടിത്തം. വേദിയിൽ നിന്ന് പ്രതിനിധികളെ ഒഴിപ്പിച്ചു.…

1 hour ago

ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പ്; പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് തീ​രും

തിരുവനന്തപുരം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് വൈകിട്ട് 3ന് അ​വ​സാ​നി​ക്കും.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ…

1 hour ago

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം. ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ് . നിരോധനം…

2 hours ago

പി.വി.അൻവറിന്റെ വീട്ടിൽ ഇ.ഡി പരിശോധന

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിന്റെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂർ ഒതായിലെ…

2 hours ago