ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. വാല്മീകി മഹർഷിയാണ് ഇത്തവണത്തെ പുഷ്പമേളയുടെ ആശയം. വാൽമീകി രാമായണം രചിക്കുന്നതിൻ്റെ പ്രതിമ അടക്കം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്നുള്ള പ്രധാന സംഭവങ്ങളുടെ പുക്കളിൽ തീർത്ത ചിത്രാവിഷ്കാരമാണ് ഇത്തവണത്തെ മേളയുടെ മുഖ്യാ കർഷണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഷ്പങ്ങൾ മേളയിൽ പ്രദർശിക്കും. മുതിർന്നവർക്ക് സാധാരണ ദിവസങ്ങളിൽ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 30 രൂപ. അതേ സമയം വിദ്യാർഥികൾക്ക് സൗജന്യമാണ്. ഓൺലൈൻ വഴിയും ടിക്കറ്റെടുക്കാം.
ഇത്തവണത്തെ പുഷ്പമേളയിൽ എട്ട് മുതൽ 10 ലക്ഷം സന്ദർശകർവരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.80 കോടി രൂപ ചെലവിലാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്.
<br>
TAGS : LALBAG FLOWERSHOW
SUMMARY : Lalbagh Flower Festival begins
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില്‍ നടന് ദുല്‍ഖര്‍ സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…