ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ വാർഷിക മാമ്പഴമേള മെയ് 23-ന് ആരംഭിക്കും. കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്‌മെൻ്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎസ്എംഡിഎംസിഎൽ) നേതൃത്വത്തിലാണ് മേള നടക്കുന്നത്.
മൂന്നാഴ്ചത്തേക്ക് മേള സന്ദർശകർക്കായി തുറന്നുകൊടുക്കും. കർണാടകയിൽ നിന്നായി നൂറിലധികം കർഷകർ മേളയിൽ പങ്കെടുക്കും. മേളയിൽ 50 ഓളം മാമ്പഴ സ്റ്റാളുകളും 15 ചക്ക സ്റ്റാളുകളും ഒരുക്കും. ഇത്തവണ സ്റ്റാളുകളുടെ എണ്ണം കുറവാണെങ്കിലും നല്ല നിലവാരമുള്ള മാമ്പഴം മേളയിൽ ലഭ്യമാകുമെന്ന് കെഎസ്എംഡിഎംസിഎൽ മാനേജിങ് ഡയറക്ടർ സി.ജി.നാഗരാജു പറഞ്ഞു. 2023-ൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് (ജിഐ) ടാഗ് നേടിയ ഉത്തര കന്നഡയിലെ അങ്കോളയിൽ നിന്നുള്ള മാമ്പഴ ഇനമായ കാരി ഇഷാദ് മേളയിൽ ലഭ്യമാക്കും.
കൊപ്പാളിൽ നിന്നുള്ള കേസർ, ചിത്രദുർഗയിൽ നിന്നുള്ള ബാദാമി, തുമകുരു, കോലാർ, രാമനഗര, ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ രസപുരി, തോതാപുരി തുടങ്ങിയ ഇനങ്ങൾ വിൽപനക്കെത്തിക്കും.
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…