ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ജനുവരി 16ന് തുടക്കം. വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ പ്രധാന സംഭവങ്ങളും പുഷ്പാലങ്കാരത്തിലൂടെ ഒരുക്കിയ കാഴ്ചകളായിരിക്കും ഇത്തവണ പ്രധാന ആകർഷണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു. ജനുവരി 26നാണ് മേള അവസാനിക്കുന്നത്. വാല്മീകിയുടെ പ്രതിമയൊരുക്കുന്നതിനായി 25 ലക്ഷം പൂക്കൾ ഉപയോഗിക്കും. വാൽമീകിയുടെ ആശ്രമം, പ്രധാന രാമായണ രംഗങ്ങൾ, എന്നിവയും പൂക്കളിൽ ഒരുക്കും.
രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രവേശനം. മുതിര്‍ന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 രൂപയും വാരാന്ത്യങ്ങളിൽ 30 രൂപയുമാണ് നിരക്ക്. എന്നാല് യൂണിഫോമിൽ വരുന്ന സ്കൂൾ കുട്ടികള്‍ക്ക് എല്ലാ ദിവസവും സൗജന്യ പ്രവേശനമാണ്.
പ്രഭാത നടത്തക്കാർക്ക് രാവിലെ 9 മണിക്ക് മുമ്പ് പ്രവേശനം സൗജന്യമാണ്. രാവിലെ 9 മണിക്ക് ശേഷം, പ്രവേശന കവാടത്തിൽ നിന്ന് ടിക്കറ്റുകൾ വാങ്ങണം. ലാൽബാഗ് ഗാർഡന് സമീപമുള്ള പ്രവേശന കൗണ്ടറുകളിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ വാങ്ങാൻ കഴിയൂ. ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമല്ല.
TAGS: BENGALURU | LALBAG FLOWER SHOW
SUMMARY: Lalbag flower show to start by 16
പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നല്കിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം…
ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…