ബെംഗളൂരു: ബെംഗളൂരുവിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ബൈക്ക് യാത്രികൻ ലൈംഗികമായി പീഡിപ്പിച്ചു. ഹൊസൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി.
യാത്രക്കായി ലിഫ്റ്റ് തേടിയ യുവതിയെ അജ്ഞാതന്‍ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളെത്തിയാണ് യുവതിയെ രക്ഷിച്ചത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. ആരോഗ്യനില തൃപ്തികരമാണെന്ന് എച്ച്എസ്ആർ ലേഔട്ട് പോലീസ് അറിയിച്ചു.
പ്രതിയെ പിടികൂടാൻ റോഡിലെ സിസിടിവി കാമറകള്‍ പരിശോധിച്ച് വരികയാണ്. അഞ്ചംഗ സംഘമായാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ രാമന്‍ ഗുപ്ത അറിയിച്ചു.
TAGS: BENGALURU | RAPE
SUMMARY: College student raped by biker when asked lift
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…