Categories: KARNATAKA

ലിവ് ഇൻ പങ്കാളിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ലിവ് ഇൻ പങ്കാളിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് പിടിയിൽ. ബാഗൽകോട്ടിലാണ് സംഭവം. മനേഷ് പൗട്ടർ (42) ആണ് പിടിയിലായത്. വിജയപുര സിറ്റിയിൽ താമസിക്കുന്ന ലക്ഷ്മി ബാഡിഗർ (32) ആണ് ആക്രമണത്തിനിരയായത്. 10 ദിവസം മുമ്പ് സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മനേഷ് ചൊവ്വാഴ്ച തിരിച്ചെത്തുകയും ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു.

ലക്ഷ്മിയും മനേഷും കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് കഴിഞ്ഞ മൂന്ന് വർഷമായി ഗദ്ദൻകേരി ക്രോസിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ലക്ഷ്മിക്ക് വിവാഹത്തിൽ എട്ടുവയസ്സുള്ള മകളും പ്രതിക്ക് മൂന്ന് കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ലക്ഷ്മിയുടെ മുഖത്തും കണ്ണിലും പൊള്ളലേറ്റു. പ്രതിയെ അറസ്റ്റുചെയ്ത് 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് പറഞ്ഞു.

Savre Digital

Recent Posts

അമീബിക് മസ്തിഷ്ക ജ്വരം; താമരശ്ശേരിയില്‍ മരിച്ച ഒമ്പത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ ചികിത്സയിലിരുന്ന 7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച ഒമ്പത് വയസുകാരി…

43 minutes ago

സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണ്‍ പുതുവത്സരാഘോഷം ജനുവരി 11ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണിന്റെ പുതുവത്സരാഘോഷം 'സുവർണ്ണധ്വനി 2026', ജനുവരി 11ന് ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള…

2 hours ago

നിലമേലില്‍ വാഹനാപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലമേല്‍ വഴി സഞ്ചരിക്കുകയായിരുന്ന…

2 hours ago

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…

3 hours ago

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…

3 hours ago

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

3 hours ago