Categories: BUSINESSTOP NEWS

ലുലുവിൽ വിലക്കുറവിന്റെ ഉത്സവം; പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ

ബെംഗളൂരു : ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗളൂരു ലുലു മാളും ലുലു ഡെയ്ലിയും. ബ്രാൻഡഡ് ഉത്പന്നങ്ങൾ അടക്കം കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള ഷോപ്പിങ്ങ് മാമാങ്കത്തിന് ജൂലെെ 4ന് തുടക്കമാകും. ഫ്ലാറ്റ് 50 സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്. അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്പ്, ടിവി,പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ‌ തുടങ്ങി 50 ശതമാനം വിലക്കുറവിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ജൂലെ 4 മുതൽ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓൺ സെയിൽ നടക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി നിരവധി ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകൾ അർധരാത്രി വരെ തുറന്ന് പ്രവർത്തിക്കും. ലുലു ഹൈപ്പർമാർക്കറ്റ് രാജാജി നഗർ, കനകപുര റോഡിലെ ലുലു ഡ‍െയ്ലിയിലും വമ്പൻ വിലക്കിഴിവാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഡിജിറ്റൽ ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ അവസരമൊരുക്കി പ്രത്യേക ലേലവും ഒരുക്കിയിട്ടുണ്ട്. ജൂലൈ 4,5,6,7 തീയതികളിൽ വൈകിട്ട് ആറ് മണി മുതൽ ലേലം തുടങ്ങും. ഐ ഫോൺ, ആപ്പിൾ ഉത്പന്നങ്ങൾ അടക്കം ലേലത്തിലൂടെ സ്വന്തമാക്കാം.

പതിവുപോലെ എൻഡ് ഓഫ് സീസൺ സെയിലും ലുലു അവതരിപ്പിക്കുന്നുണ്ട്. മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങൾ ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് 50% വരെ കിഴിവിൽ സ്വന്തമാക്കാം. ജൂലൈ 21 വരെയാണ് ഈ ഓഫർ. നിരവധി ബ്രാൻഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തിൽ ഭാഗമാകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ വരെ വിലക്കുറവിൽ ലഭ്യമാക്കുന്നു.

കർണാടകയിലെ ഏറ്റവും വലിയ ഇൻഡോർ എന്റർടെയ്ൻമെന്റ് സോണായ ലുലു ഫൺടൂറയിലും പ്രത്യേക ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്. ലുലുവിൻ‌റെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഓർഡുകൾ ലഭ്യമാണ്. ഷോപ്പിങ്ങ് മനോഹരമാക്കാൻ പ്രത്യേക ബാൻഡ് പരിപാടികളും ഷോപ്പ് ആൻഡ് വിൻ ഗെയിമുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

<BR>

TAGS : LULU BENGALURU

SUMMARY : Shopping festival at Lulu; Many products at half price

Savre Digital

Recent Posts

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

45 minutes ago

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…

2 hours ago

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

3 hours ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

4 hours ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

4 hours ago

കാറും കൊറിയർ വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊ​റി​യ​ർ വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ നാ​രാ​യ​ൺ​ഖേ​ഡ്…

4 hours ago