ലുലു ഫാഷന്‍ വീക്ക് മൂന്നാം എഡിഷന്‍; 10 ന് തുടക്കം

ബെംഗളൂരു: രാജാജിനഗര്‍ ലുലു മാള്‍ സംഘടിപ്പിക്കുന്ന ലുലു ഫാഷൻ വീക്കിന്റെ മൂന്നാമത് പതിപ്പിന് മേയ് 10 നു തുടക്കമാകും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഫാഷൻ വീക്കിൽ നിരവധി ആഗോള ബ്രാൻഡുകളുടെ സ്പ്രിംഗ്, സമ്മർ കളക്ഷനുകൾ വില്പനയ്ക്ക് എത്തും.  ഫാഷൻ ഫോറം, ഫാഷൻ ഷോകൾ, ഫാഷൻ അവാർഡുകൾ ഫാഷൻ ഇൻഫ്ലുവൻസർ മീറ്റുകൾ എന്നി നിരവധി ഇവന്റുകൾ പരിപാടിയുടെ ഭാഗമായി നടക്കും ഫാഷൻ, സെലിബ്രിറ്റി മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ഇവന്റിൽ പങ്കെടുക്കും.

ഇത്തവണത്തെ ഫാഷന്‍ വീക്ക് ഇവന്റുകള്‍ ഒരുക്കുന്നത് ഇന്ത്യയിലെ പ്രശസ്ത ഫാഷന്‍ കൊറിയോഗ്രാഫര്‍മാരും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമാരുമായ ഫഹീം രാജയും ജാക്കി ബെസ്റ്റര്‍വിച്ചുമാണ്. രണ്ട് ദിവസത്തെ ഷോകളില്‍ യുഎസ് പോളോ, യുഎസ് പോളോ കിഡ്‌സ്, വാന്‍ ഹ്യൂസന്‍, പീറ്റര്‍ ഇംഗ്ലണ്ട്, സഫാരി, ജോക്കി, ഐഡന്റിറ്റി, വിഐപി, ക്രിംസണ്‍ ക്ലബ്, ഇന്ത്യന്‍ ടെറെയിന്‍, ആര്‍ഇഒ, ലെവിസ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, അമുക്തി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി പ്രശസ്ത മോഡലുകള്‍ റാംപ് വോക്ക് നടത്തും.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് മീറ്റാണ് ലുലു ഫാഷന്‍ വീക്കിലൂടെ ബെംഗളൂരുവില്‍ നടക്കുന്നതെന്ന് ലൂലു മാള്‍ ബെംഗളൂരു റീജിയണല്‍ ഡയറക്ടര്‍ ഷരീഫ് കൊച്ചുമോന്‍ പറഞ്ഞു. ആഗോള ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ സ്‌റ്റൈല്‍, ക്രിയേറ്റിവിറ്റി, ഇന്നോവേഷന്‍ എന്നിവയുടെ ആഘോഷമാണ് ഇവിടെ നടക്കുന്നത്. ഫാഷനും ഇന്നോവേഷനും ഒത്തുചേരുന്ന ആകര്‍ഷകമായ അനുഭവം ലുലു ഫാഷൻ വീക്ക് നല്‍കുമെന്നും ഷരീഫ് കൊച്ചുമോന്‍ പറഞ്ഞു.
<BR>
TAGS : LULU MALL | LULU FASHION WEEK-2025
SUMMARY : Lulu Fashion Week 3rd edition begins on the 10th

Savre Digital

Recent Posts

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

41 minutes ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

1 hour ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

2 hours ago

കാറും കൊറിയർ വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊ​റി​യ​ർ വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ നാ​രാ​യ​ൺ​ഖേ​ഡ്…

2 hours ago

നന്ദിനി നെയ്ക്ക് 90 രൂപ കൂട്ടി കിലോയ്ക്ക് 700 രൂപയാക്കി

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്)  നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…

2 hours ago

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…

2 hours ago